Your Image Description Your Image Description

സൗ​ദി അ​റേ​ബ്യ​യി​ൽ വേ​ന​ൽ കൂ​ടു​ത​ൽ ചൂ​ടാ​വു​ന്നു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം ചു​ട്ടു​പൊ​ള്ളും. ചൂ​ട് വ​ർ​ധി​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മ​റ്റു​ മേ​ഖ​ല​ക​ളി​ൽ അ​ന്ത​രീ​ക്ഷം പൊ​ടി​ക്കാ​റ്റി​ലും മൂ​ടും. തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ജി​സാ​ൻ, അ​സീ​ർ പ്ര​വി​ശ്യ​ക​ളി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി മി​ന്ന​ലി​നും മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യും കേ​ന്ദ്രം പ്ര​വ​ചി​ച്ചു.

മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ജ്യ​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന പൊ​ടി​ക്കാ​റ്റ് പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​ടും ചൂ​ടി​​ന്റെ​യും ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ന്റെ​യും സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Related Posts