Your Image Description Your Image Description

ഷാർജയിലെ ഫയ പ്രാചീനമേഖല യുനെസ്‌കോയുടെ ആഗോള പൈതൃകപട്ടികയിൽ ഇടം പിടിച്ചു. ഇന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. യുനെസ്‌കോ ആഗോള പൈതൃക പട്ടികയിലെത്തുന്ന യു.എ.ഇയുടെ രണ്ടാമത്തെ സ്ഥലമാണ് ഫയ.

2,10,000 വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസം നിലനിന്നിരുന്നുവെന്ന് കരുതുന്ന ഷാർജയിലെ മരൂഭൂ പ്രദേശമാണ് ഫയ. കഴിഞ്ഞവർഷം സാംസ്‌കാരിക ഭൂപ്രദേശങ്ങളുടെ പട്ടികയിൽ ഫയ ഇടം നേടിയിരുന്നു. ഈ പട്ടികയിൽ ഇടം നേടുന്ന ആദ്യ മരൂഭൂ പൈതൃകമേഖലയാണിത്. 2011 ൽ അൽഐനിലെ സാംസ്‌കാരിക പ്രദേശങ്ങളാണ് ഇതിന് മുമ്പ് യു.എ.ഇയിൽ നിന്ന് യുനെസ്‌കോയുടെ ആഗോള പൈതൃകപട്ടികയിൽ ഔദ്യോഗികമായി ഇടം പിടിച്ചത്. മനുഷ്യവാസത്തിന്റെ വളർച്ച 18 തലങ്ങളിലുള്ള തെളിവുകൾ കണ്ടെത്തിയ സ്ഥലമാണ് ഫയ. ഇവിടെ നടന്ന ഉദ്ഖനനത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ 12 വർഷം നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് കഴിഞ്ഞവർഷം ഈ മേഖല യുനെസ്‌കോയുടെ പട്ടികയിലേക്ക് നാമനിർദേശം ചെയ്തത്.

Related Posts