Your Image Description Your Image Description

ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി അബുദാബി. വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണയോട്ടം വിജയകരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ നേതൃത്വത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. സീമെന്‍സ്, നോര്‍ത്ത് കാര്‍ പാര്‍ക്ക്, മൈ സിറ്റി സെന്റര്‍ മസ്ദാര്‍, സെന്‍ട്രല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന 2.4 കിലോമീറ്റര്‍ ദൂരമാണ് പരീക്ഷണത്തിനായി വാഹനം സഞ്ചരിച്ചത്.

2021 മുതല്‍ അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ വിവിധ മേഖലകളില്‍ പരീക്ഷണയോട്ടം നടത്തിവരുന്നുണ്ട്. ഡിസംബറില്‍ ഓട്ടോണമസ് ടാക്‌സി സേവന കരാറില്‍ അബുദാബി ഒപ്പുവച്ചിരുന്നു. ഡ്രൈവറില്ലാ വാഹനങ്ങളിലേക്ക് ദുബൈയിലെ ടാക്‌സി കാറുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട കരാറുകളില്‍ ദുബൈ ആര്‍ടിഎ നേരത്തെ ഒപ്പ് വെച്ചിരുന്നു. ചൈനയിലെ ഓട്ടണമസ് ഡ്രൈവിങ് സാങ്കേതിക വിദഗ്ധരായ പോണിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

Related Posts