Your Image Description Your Image Description

അന്തരീക്ഷ മലിനീകരണം മൂലമുള്ള രോഗങ്ങളാൽ രാജ്യത്ത് പ്രതിവർഷം 4000 പേർ മരിക്കുന്നതായി ആരോഗ്യ ഇൻഡക്സ് റിപ്പോർട്ട്. ഹാലിയോണും ഇക്കണോമിസ്റ്റ് ഇംപാക്റ്റും ചേർന്നാണ് ഇൻഡക്സ് പുറത്തിറക്കിയത്.ലോകാരോഗ്യ സംഘടന നിർദേശിച്ച അളവിലേക്ക് അന്തരീക്ഷ മലിനീകരണം കുറച്ചാൽ പ്രതിവർഷം 4000 മരണം തടയുന്നതിനൊപ്പം 59.6 കോടി ഡോളറിന്റെ സാമ്പത്തിക ലാഭവും ഉണ്ടാക്കാമെന്നും റിപ്പോർട്ട് പറയുന്നു. കുറഞ്ഞ വരുമാനക്കാർക്കാണ് ഈ സാമ്പത്തിക ലാഭം ലഭിക്കുക.

രാജ്യം ലോകാരോഗ്യ സംഘടന നിശ്ചയിച്ച അന്തരീക്ഷ മലിനീകരണ തോതിന്റെ പരിധി പിന്നിട്ടു. അടിയന്തര നടപടികളിലൂടെ മലിനീകരണം കുറച്ചു കൊണ്ടുവരണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

 

Related Posts