Your Image Description Your Image Description

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണം ഒരു ഭീകരാക്രമണമാണെന്ന് സമ്മതിച്ച് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഇന്ത്യൻ പത്രപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം ഭൂട്ടോ വ്യക്തമാക്കിയത്. കൂടാതെ ലഷ്കർ-ഇ-തൊയ്ബ , ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾ പാകിസ്ഥാനിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാൻ സർക്കാരിന്റെയോ സൈന്യത്തിന്റെയോ പങ്കാളിത്തം ഭൂട്ടോ നിഷേധിച്ചു.

പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്നും അതിന്റെ പേരിൽ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 200 ലധികം ആക്രമണങ്ങളിലായി 1,200 സാധാരണക്കാർ ഉൾപ്പെടെ 92,000 ത്തിലധികം പേർക്ക് തീവ്രവാദം മൂലം ജീവൻ നഷ്ടപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂടാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തീവ്രവാദ വിരുദ്ധ സഹകരണം ഉൾപ്പെടുന്ന ഒരു സംഭാഷണത്തിനായും ഭൂട്ടോ അഭ്യർത്ഥിച്ചു. മുൻപ് നടന്ന ഒരു ഭീകരാക്രമണത്തിൽ തന്റെ അമ്മ കൊല്ലപ്പെട്ടതിന്റെ സ്വന്തം അനുഭവം ഉദ്ധരിച്ച ഭൂട്ടോ, ഇരകളുടെ വേദനയോട് തനിക്ക് വ്യക്തിപരമായി ബന്ധമുണ്ടെന്ന് പറഞ്ഞു.”ഓരോ പാകിസ്ഥാനിയും ഒരു തീവ്രവാദിയോ ശത്രുവോ അല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts