Your Image Description Your Image Description

ന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കൃഷിക്കാരന്റെ കുപ്പായമണിഞ്ഞ് ഇന്ത്യൻ വ്യോമസേനാ പൈലറ്റ് ശുഭാംശു ശുക്ല. പരീക്ഷണങ്ങളുടെ ഭാഗമായി നിലയത്തിൽ ശുഭാംശു ഉലുവയും ചെറുപയറും മുളപ്പിച്ചെന്ന് ഐഎസ്എസ് യാത്രയുടെ പ്രധാനസംഘാടകരായ ആക്സിയം സ്പെയ്സ് അറിയിച്ചു. ഭൂമിയിലെത്തിച്ചാൽ ഈ വിത്തുകളുടെ പല തലമുറകളെ വളർത്തിയെടുക്കുകയും അവയിലെ ജനിതകവ്യതിയാനം, സൂക്ഷ്മാണു ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റം, പോഷകഘടകങ്ങളുടെ സ്വാധീനം എന്നിവയെക്കുറിച്ച് പഠിക്കുകയും ചെയ്യുമെന്ന് ആക്സിയം പറഞ്ഞു.

വിത്തുമുളയ്ക്കലിനെയും ചെടികളുടെ പ്രാരംഭവളർച്ചാഘട്ടത്തെയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കുന്നെന്ന് പഠിക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായായിരുന്നു പരീക്ഷണം. കർണാടകത്തിലെ ധാർവാഡ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ രവികുമാർ ഹൊസമാനി, ധാർവാഡ് ഐഐടിയിലെ സുധീർ സിദ്ധപുറെഡ്ഡി എന്നീ ഗവേഷകർക്കുവേണ്ടിയാണ് ശുഭാംശു വിത്തുമുളപ്പിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്.

മൈക്രോഗ്രാവിറ്റിയോട് ആൽഗെകൾ എങ്ങനെ പ്രതികരിക്കുന്നെന്നും ബഹിരാകാശത്ത് അവ ഭക്ഷണവും ഓക്സിജനും ജൈവഇന്ധനവും എങ്ങനെ ഉണ്ടാക്കുന്നെന്നും ശുഭാംശു പഠിച്ചിരുന്നു. വിവിധശരീരകോശങ്ങളായി വളരാൻ ശേഷിയുള്ള മൂലകോശങ്ങൾ സംബന്ധിച്ചും പരീക്ഷണം നടത്തി.

14 ദിവസം കൊണ്ട് 60 പരീക്ഷണങ്ങൾ നടത്തി ഭൂമിയിലേക്ക് തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുഭാംശു ഉൾപ്പെടെയുള്ള ആക്സിയം-4 ദൗത്യത്തിലെ നാൽവർ സംഘം ജൂൺ 26-ന് ഐഎസ്എസിലെത്തിയത്. ഫ്ലോറിഡ തീരത്തെ കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യാഴാഴ്ചയ്ക്കുശേഷം എപ്പോൾ വേണമെങ്കിലും സംഘത്തിന്റെ മടക്കയാത്ര പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts