Your Image Description Your Image Description

ഷ്യയുമായുള്ള സംഘർഷം നീണ്ടുപോകുന്നതിനിടെ, യുക്രേനിയൻ ജനതയിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾ വെളിപ്പെടുത്തി പുതിയ സർവേ ഫലം. 2035 ആകുമ്പോഴേക്കും തങ്ങളുടെ രാജ്യം നശിപ്പിക്കപ്പെടുകയും ജനസംഖ്യയിൽ വലിയൊരു ഭാഗം ഇല്ലാതാവുകയും ചെയ്യുമെന്ന് യുക്രേനിയക്കാരിൽ പകുതിയോളം പേരും വിശ്വസിക്കുന്നതായി വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നു.

യുക്രെയ്ൻസ്കായ പ്രാവ്ദ അവലോകനം ചെയ്ത കീവ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജി (KIIS) നടത്തിയ സർവേയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 47% യുക്രേനിയക്കാരും അടുത്ത ദശകത്തിൽ ഗണ്യമായ ദേശീയ തകർച്ചയും കൂട്ട കുടിയേറ്റവും പ്രതീക്ഷിക്കുന്നതായി സർവേ കണ്ടെത്തി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശുഭാപ്തിവിശ്വാസത്തിൽ ഇത് വലിയ ഇടിവാണ് കാണിക്കുന്നതെന്ന് KIIS എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റൺ ഹ്രുഷെറ്റ്‌സ്‌കി പറഞ്ഞു. 2024 ഡിസംബറിൽ, പത്ത് വർഷത്തിനുള്ളിൽ യുക്രെയ്ൻ യൂറോപ്യൻ യൂണിയനിൽ സമ്പന്നമാകുമെന്ന് 57% ത്തിലധികം പേർ വിശ്വസിച്ചിരുന്നു. ഇതിനു വിപരീതമായി, 2022 ഒക്ടോബറിൽ, 5% പേർ മാത്രമേ ദേശീയ നാശം മുൻകൂട്ടി കണ്ടിരുന്നുള്ളൂ, അതേസമയം 88% പേർ ഭാവി അഭിവൃദ്ധിയിൽ വിശ്വസിച്ചിരുന്നു.

അമേരിക്കൻ നയങ്ങളോടുള്ള നിരാശയും സ്വന്തം നേതൃത്വത്തിന് സമാധാന ചർച്ചകൾ നടത്താൻ കഴിയുമെന്ന യുക്രേനിയക്കാരുടെ ആത്മവിശ്വാസം കുറയുന്നതുമാണ് ഈ മാറ്റത്തിന് കാരണമെന്ന് സാമൂഹ്യശാസ്ത്രജ്ഞർ വിലയിരുത്തുന്നു. അതേസമയം ജനുവരിയിൽ അധികാരമേറ്റെടുക്കുന്നതിന് മുമ്പ്, റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ അടുത്തിടെ അത് പ്രതീക്ഷിച്ചതിലും കൂടുതൽ സങ്കീർണ്ണമാണെന്ന് അദ്ദേഹം സമ്മതിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കിയെ “കൈകാര്യം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള വ്യക്തിയല്ല” എന്ന് ട്രംപ് വിശേഷിപ്പിക്കുകയും സംഘർഷത്തിൽ യുക്രെയ്ൻ സ്വീകരിച്ച നിലപാടിനെ ട്രംപ് വിമർശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts