Your Image Description Your Image Description

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്ക് എതിരായി താത്ക്കാലിക വി സി ഡോ സിസ തോമസ് എടുത്ത നടപടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് വി സിക്ക് നിർദേശം നൽകി.

ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് വി സിയോട് സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടത്. വി സി ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാർ അവധിയിൽ പ്രവേശിച്ചു.

അതേസമയം അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്ക്കാലിക വി സി സിസ തോമസിന്റെ നിലപാട്. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ചുമതല ഏറ്റെടുത്തതെന്ന് രജിസ്ട്രാർ ഡോ. കെഎസ് അനിൽ കുമാർ പറഞ്ഞു. സർവകലാശാല നാടിന്റെ സ്വത്താണെന്നും അവിടം ശാന്തമായി പോകണമെന്നും കെഎസ് അനിൽ കുമാർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts