Your Image Description Your Image Description

ഇന്ത്യയിലെ വടക്കൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ ശക്തമായ മഴ, മണ്ണിടിച്ചിൽ, വെള്ളപൊക്കം, മേഘവിസ്‌ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽപെട്ട് കാണാതായവരുടെ എണ്ണം 75 ആയി. ഇവർക്കായി തിരച്ചിൽ നടക്കുന്നതായി കേന്ദ്ര സേന അറിയിച്ചു. വെള്ളെപ്പൊക്ക ബാധിതർക്ക് നിലവിൽ സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവർത്തികൾക്കും കാലാവസ്ഥ പ്രതികൂലമായി തുടരുന്നതായി ഡെപ്യൂട്ടി കമീഷണർ അപൂർവ് ദേവ്ഗൺ പറഞ്ഞു.

ശക്തമായ മണ്ണിടിച്ചിൽ തുടരുന്നതിനാൽ റോഡ് വഴിയുള്ള സഹായം ദുഷ്‌കരമാണ്. എന്നിരുന്നാലും തുനാഗിലെ പ്രധാന റോഡ് ഇന്ന് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇവിടെ മാത്രം കാണാതായവരുടെ എണ്ണം 31 ആണ്. ഇവരിൽ ആരെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഏകദേശം 250 എസ്.ഡി.ആർ.എഫ്-എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും അപൂർവ് ദേവ്ഗൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts