Your Image Description Your Image Description

ജോലി സമയം ആഴ്ചയിൽ 48 മണിക്കൂറാക്കി പ്രഖ്യാപിച്ച് തെലങ്കാന ഗവൺമെന്‍റ്. ദിവസവും 10 മണിക്കൂറും. പുതിയ തീരുമാനം ജൂലൈ 8 മുതൽ നടപ്പിലാവും. 1988ലെ തെലങ്കാന ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്​മെന്‍റ് ആക്ടിലെ 16, 17 സെക്ഷൻ പ്രകാരമാണ് പുതിയ തീരുമാനം. ഭക്ഷണശാലകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പണിയെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് നിയമം.

നിശ്ചിത സമയത്തിൽ കൂടുതൽ പണിയെടുക്കുന്നവർക്ക് അതിനുള്ള വേതനം നൽകണമെന്നും അറിയിച്ചു. ഇതുപ്രകാരം ഒരു ജീവനക്കാർക്കും ഇടവേളയില്ലാതെ 6 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരില്ല. ഇടവേളയുൾപ്പെടെ ഒരു ദിവസത്തെ ജോലി സമയം 12 മണിക്കൂറിൽ കൂടാനും പാടില്ല. ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്താൽ മതിയാകും. അധിക സമയം ജോലി ചെയ്താൽ അതിനും ശമ്പളം. എന്നാൽ ഈ അധിക സമയം എന്നത് 3 മാസത്തിൽ 144 മണിക്കൂറിലധികമാകാനും പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts