Your Image Description Your Image Description

ഝാർഖണ്ഡിൽ അനധികൃത ഖനനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഖനനം നിർത്തിവച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. രാം​ഗഢ് ജില്ലയിലാണ് സംഭവം.

നാല് പേരും സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കൂടുതൽ പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയിലാണ് സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts