Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കേന്ദ്ര ഒ.ബി.സി പട്ടികയിൽ 16 സമുദായങ്ങളെക്കൂടി ഉൾപ്പെടുത്താൻ ശുപാർശ. ഒ.​ബി.​സി പ​ട്ടി​ക​യി​ൽ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന ആവശ്യം സം​സ്ഥാ​ന സ​ര്‍ക്കാ​റാണ് കേ​ന്ദ്ര സ​ര്‍ക്കാ​റി​നോ​ട്​ ശി​പാ​ര്‍ശ ചെ​യ്തത്. സം​സ്ഥാ​ന ഒ.​ബി.​സി പ​ട്ടി​ക​യി​ലു​ള്‍പ്പെ​ട്ട​തും കേ​ന്ദ്ര ഒ.​ബി.​സി പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടാ​ത്ത​തു​മാ​യ സ​മു​ദാ​യ​ങ്ങ​ൾ​ക്കാ​ണ്​ ശി​പാ​ർ​ശ.

അ​ഞ്ചു​നാ​ട്ടു​ചെ​ട്ടി, ദാ​സ, കു​മാ​ര​ക്ഷ​ത്രി​യ, കു​ന്നു​വ​ര്‍മ​ണ്ണാ​ടി, നാ​യി​ഡു, കോ​ട​ങ്കി ന​യ്ക്ക​ന്‍ (എ​റ​ണാ​കു​ളം ആ​ല​പ്പു​ഴ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ), പാ​ര്‍ക്ക​വ​കു​ലം പു​ളു​വ​ഗൗ​ണ്ട​ര്‍, വേ​ട്ടു​വ​വ​ഗൗ​ണ്ട​ര്‍, പ​ട​യ​ച്ചി ഗൗ​ണ്ട​ര്‍, ക​വ​ലി​യ ഗൗ​ണ്ട​ര്‍, ശൈ​വ വെ​ള്ളാ​ള (ചെ​ര്‍ക്കു​ള വെ​ള്ളാ​ള ക​ര്‍ക്കാ​ര്‍ത്ത വെ​ള്ളാ​ള ചോ​ഴി​യ വെ​ള്ളാ​ള പി​ള്ളൈ (പാ​ല​ക്കാ​ട്), ച​ക്കാ​ല നാ​യ​ര്‍, ചെ​ട്ടി, പെ​രൂ​ര്‍ക്ക​ട​ചെ​ട്ടീ​സ്, 24 മ​നൈ ചെ​ട്ടീ​സ്, മൗ​ണ്ടാ​ട​ന്‍ ചെ​ട്ടി, എ​ട​നാ​ട​ന്‍ ചെ​ട്ടി ക​ട​ച്ചി​കൊ​ല്ല​ന്‍, പ​ലി​ശ​പെ​രു​ങ്കൊ​ല്ല​ന്‍, സേ​നൈ​ത്ത​ലൈ​വ​ര്‍, എ​ള​വ​നി​യ, എ​ള​വ​ന്യ, പ​ണ്ടാ​രം, കു​രു​ക്ക​ള്‍ / ഗു​രു​ക്ക​ള്‍, ചെ​ട്ടി​യാ​ര്‍, ഹി​ന്ദു​ചെ​ട്ടി, പ​പ്പ​ട​ചെ​ട്ടി, എ​രു​മ​ക്കാ​ര്‍, പ​ത്മ​ശാ​ലി​യ​ര്‍ സ​മു​ദാ​യ​ങ്ങ​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ശി​പാ​ര്‍ശ ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts