Your Image Description Your Image Description

അങ്കമാലി: ഹോളി ഫാമിലി സ്‌കൂളിലെ 2025- 26 അക്കാദമിക വർഷത്തെ പ്രഥമ അദ്ധ്യാപക രക്ഷാകർത്തൃ സംഗമം സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.യോഗത്തിന് ഹെഡ്മിസ്ട്രസ്സ് സി. ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. സ്‌കൂളിന്റെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സി. പ്രിൻസി മരിയ അവതരിപ്പിച്ചു.

സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് സ്റ്റീഫൻ എം. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ ട്രെയ്‌നറും മെന്ററുമായ അഡ്വ. ചാർളി പോൾ ‘പോസിറ്റീവ് പേരന്റിംഗ്’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. കുട്ടികളിലെ സ്വഭാവ രൂപീകരണം മുതൽ കുടുംബാന്തരീക്ഷം എങ്ങനെ പോസിറ്റീവ് ആയി നിലനിർത്താം, വിദ്യാഭ്യാസകാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ, സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ആസ്പദമാക്കി നടന്ന ക്ലാസ് ഏവർക്കും ഏറെ പ്രയോജനകരമായിരുന്നു.

തുടർന്ന് നടന്ന പി ടി എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഈ വർഷത്തെ പി ടി എ പ്രസിഡൻറായി പി. ബി. സൈബിൻ, വൈസ് പ്രസിഡന്റായി റിജേഷ്, എം.പി.ടി.എ. ചെയർപേഴ്സൺ ആയി മനു സൈജി എന്നിവരെ തിരഞ്ഞെടുത്തു. 2024-25 അധ്യയനവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മീറ്റിംഗിൽ വച്ച് അനുമോദിച്ചു. സീനിയർ അദ്ധ്യാപിക സി. മെറിൻ ജോർജ്ജ് യോഗത്തിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts