Your Image Description Your Image Description

ആക്ഷൻ ത്രില്ലർ ചിത്രം “കിരാത” ചിത്രീകരണം പൂർത്തിയായി. സംവിധാനം റോഷൻ കോന്നിയാണ്. കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. പാട്ടും ആട്ടവുമായി അച്ചൻകോവിലാറിൻ്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികൾക്ക് നേരിടേണ്ടി വന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കൊടുംകാടിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന പ്രണയവും സംഘട്ടനവും ഭീകരതയുമെല്ലാം പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. കോന്നിയുടെ ദൃശ്യമനോഹാരിതയും ഗ്രാമഭംഗിയും വിഷ്വൽ ട്രീറ്റിന്‍റെ വിസ്മയ കാഴ്ച്ചകളാണ് കിരാത ഒരുക്കുന്നത്.

ചെമ്പിൽ അശോകൻ, ഡോ രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി. കെ. പണിക്കർ, എസ്. ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി. ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി. ജെ, ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ. ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിൻ്റെ നിർമാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts