Your Image Description Your Image Description

വമ്പന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന സ്ഥലങ്ങളിലടക്കം അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാകുന്നത് തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യയുമായി ചൈന. 50 മീറ്റര്‍ ഉയരവും 20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവുമുള്ള കാറ്റുനിറച്ച് വീര്‍പ്പിക്കാവുന്ന കവചമാണ് (ഇന്‍ഫ്ളേറ്റബിള്‍ ഡോം) ചൈന അവതരിപ്പിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലുതെന്ന് ചൈന അവകാശപ്പെടുന്ന ഇത്തരത്തിലുള്ള ഡോം ജിനാനിലെ ഒരു നിര്‍മ്മാണ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. പൊടിയില്‍ നിന്നും ശബ്ദ മലിനീകരണത്തില്‍നിന്നും ചുറ്റുമുള്ള പ്രദേശത്തെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. നൂതന ആശയമെന്ന് വിശേഷിപ്പിച്ച് മിക്കവരും ചൈനീസ് സാങ്കേതികവിദ്യയെ പ്രശംസിച്ചു.

ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്ങാണ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ‘കിഴക്കന്‍ ചൈനയിലെ ജിനാനില്‍ 50 മീറ്റര്‍ ഉയരവും 20,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണവുമുള്ള ഇന്‍ഫ്ളേറ്റബിള്‍ ഡോം സ്ഥാപിച്ചു. ലോകത്തെ ഏറ്റവും വലുതാണിത്. വൃത്തിയുള്ളതും ശാന്തവുമായ നിര്‍മ്മാണ മേഖലകള്‍ സൃഷ്ടിക്കാനും ചുറ്റുമുള്ള ജനങ്ങളിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും ലക്ഷ്യമിടുന്നതാണിത് – അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts