Your Image Description Your Image Description

മികച്ച ഫീച്ചറുമായി ഇന്ത്യയില്‍ നത്തിംഗ് ഹെഡ്‌ഫോൺ 1 പുറത്തിറക്കി. നത്തിംഗ് ഫോൺ 3-യ്‌ക്ക് ഒപ്പമാണ് തിരഞ്ഞെടുത്ത ആഗോള വിപണികളിൽ നത്തിംഗ് ഹെഡ്‌ഫോൺ 1 അവതരിപ്പിച്ചത്. ഈ ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകളിൽ ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ (ANC), 40 എംഎം ഡൈനാമിക് ഡ്രൈവറുകൾ എന്നീ ഫീച്ചറുകളുണ്ട്.

ബ്രിട്ടീഷ് ഓഡിയോ കമ്പനിയായ കെഇഎഫ് ആണ് സൗണ്ട് ട്യൂൺ ചെയ്തിരിക്കുന്നത്. എഎസി കോഡെക് ഉപയോഗിക്കുമ്പോൾ ഒറ്റ ചാർജിൽ 80 മണിക്കൂർ വരെയും LDAC ഓഡിയോ പ്ലേ ചെയ്യുമ്പോൾ 54 മണിക്കൂർ വരെയും ബാറ്ററി ലൈഫ് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹെഡ്‌ഫോൺ 1 ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് അനുയോജ്യമാണ്.

21,990 രൂപയാണ് നത്തിംഗ് ഹെഡ്‌ഫോൺ 1-ന്‍റെ ഇന്ത്യയിലെ വില. ജൂലൈ 15 മുതൽ ഫ്ലിപ്‍കാർട്ട്, ഫ്ലിപ്‍കാർട്ട് മിനിറ്റ്സ്, വിജയ് സെയിൽസ്, ക്രോമ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങിയവ വഴി രാജ്യത്ത് ഇവ വാങ്ങാൻ ലഭ്യമാകും. കറുപ്പും വെളുപ്പും നിറങ്ങളിലാണ് ഈ ഹെഡ്‌ഫോണുകൾ വിൽക്കുന്നത്. ലോഞ്ച് ഡേ ഓഫറിന്‍റെ ഭാഗമായി, വിൽപ്പനയുടെ ആദ്യ ദിവസം ഉപഭോക്താക്കൾക്ക് 19,999 രൂപയ്ക്ക് ഇവ ലഭിക്കും.

നത്തിംഗ് ഹെഡ്‌ഫോൺ 1-ന്‍റെ സവിശേഷതകൾ പരിശോധിച്ചാൽ ഇതിന് സുതാര്യവും ചതുരാകൃതിയിലുള്ളതുമായ ബോഡിയുള്ള ഓവർ-ദി-ഇയർ ഡിസൈൻ ലഭിക്കുന്നു. മധ്യഭാഗത്ത് അല്പം ഉയർത്തിയ ഓവൽ മൊഡ്യൂളും ലഭിക്കുന്നു. 40 എംഎം ഡൈനാമിക് ഡ്രൈവറുകൾ അവയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സുതാര്യത മോഡ് ഉൾപ്പെടെ 42dB വരെ എഎൻസി പിന്തുണയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts