Your Image Description Your Image Description

ടെല്‍ അവീവ്: ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനായുള്ള അന്തിമ നിര്‍ദ്ദേശമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ഹമാസിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധാനന്തര ഗാസയില്‍ ഹമാസ് ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു.

‘ഒരു ഹമാസ്താന്‍ ഉണ്ടാകില്ല, ഗാസയില്‍ ഇനിയൊരു ഹമാസ് ഉണ്ടാകില്ല. നമുക്കൊരു തിരിച്ചുപോക്കില്ല. അത് അവസാനിച്ചു. എല്ലാ ബന്ദികളെയും മോചിപ്പിക്കും.’ ട്രാന്‍സ്-ഇസ്രയേല്‍ പൈപ്പ്‌ലൈന്‍ സംഘടിപ്പിച്ച യോഗത്തില്‍ നെതന്യാഹു പറഞ്ഞു.

അതേസമയം, ട്രംപ് മുന്നോട്ടുവെച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഹമാസ് മധ്യസ്ഥര്‍ പരിശോധിക്കുകയാണ്. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുകയും ഇസ്രയേല്‍ സേനയെ മേഖലയില്‍നിന്ന് പിന്‍വലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന കരാറാണ് ഹമാസ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts