Your Image Description Your Image Description

ത്രഡ്‌സ് (Threads) ആപ്പ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഡയറക്ട് മെസേജിംഗ് (DM), ഹൈലൈറ്റര്‍ എന്നീ ഫീച്ചറുകളാണ് ത്രഡ്‌സിൽ മെറ്റ അവതരിപ്പിച്ചത്. ത്രഡ്‌സ് പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കൂടുതല്‍ സ്വതന്ത്രമാകുന്നതിനും എക്‌സുമായുള്ള മത്സരം കടുപ്പിക്കുന്നതിനും വഴിയൊരുക്കുന്ന അപ്‌ഡേറ്റുകളാണിത്.

ത്രഡ്‌സില്‍ ഡയറക്ട് മെസേജിംഗ് (Direct Messaging)

ഇന്‍സ്റ്റഗ്രാമിനൊപ്പം ലോഗിന്‍ ചെയ്യാനാവുന്ന സോഷ്യല്‍ മീഡിയ എന്ന നിലയില്‍ മെറ്റ രണ്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ച പ്ലാറ്റ്‌ഫോമായിരുന്നു ത്രഡ്‌സ്. ഇലോണ്‍ മസ്‌കിന്‍റെ എക്‌സിന് (പഴയ ട്വിറ്റര്‍) മത്സരം നല്‍കുക എന്ന ലക്ഷ്യമായിരുന്നു ത്രഡ്‌സ് അവതരിപ്പിക്കുമ്പോള്‍ മാര്‍ക് സക്കര്‍ബര്‍ഗിനുണ്ടായിരുന്നത്. നാളിതുവരെ ഇന്‍സ്റ്റയോട് ചേര്‍ന്നുതന്നെ പ്രവര്‍ത്തിച്ചിരുന്ന ത്രഡ്‌സ് പ്ലാറ്റ്‌ഫോം സ്വതന്ത്രമാകുന്നതില്‍ വലിയ പടിയാണ് ഡിഎമ്മിന്‍റെ അവതരണം.

ത്രഡ്‌സിലെ പുതിയ ഡയറക്ട് മെസേജിംഗ് ഫീച്ചര്‍ ത്രഡ്‌സിനുള്ളില്‍ വെച്ചുതന്നെ ആളുകള്‍ക്ക് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും വഴിയൊരുക്കും. പ്രൈവറ്റ്, വണ്‍-ഓണ്‍-വണ്‍ മെസേജിംഗ് സംവിധാനമാണ് ത്രഡ്‌സിലേക്ക് വന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ത്രഡ്‌സ് മെറ്റ ലോഞ്ച് ചെയ്യുമ്പോള്‍ ബില്‍ട്ട്-ഇന്‍ മെസേജിംഗ് ഫീച്ചറിന്‍റെ അഭാവം പ്രകടമായിരുന്നു. ഇതോടെ ആശയവിനിമയത്തിനായി ത്രഡ്‌സ് ഉപഭോക്താക്കള്‍ ഇന്‍സ്റ്റഗ്രാമിനെ തന്നെ ആശ്രയിച്ചുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts