Your Image Description Your Image Description

കാസർഗോട്: ദേശീയപാത 66 ൽ വീണ്ടും ഗർത്തം. കാസർഗോഡ് പിലിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലാണ് ഗർത്തം രൂപപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് ഗർത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാലടിയോളം ആഴമുണ്ട്. പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾ കടന്നുപോകുന്ന വഴി കൂടിയാണിത്. ഗർത്തം രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ അപകടം ഒഴിവായി. അധ്യാപകരെത്തി അപകട മുന്നറിയിപ്പ് നൽകി. തുടർന്ന് കരാർ കമ്പനിയുടെ എൻജിനിയർമാരും തൊഴിലാളികളുമെത്തി ഗർത്തത്തിൽ മണ്ണിട്ട് മൂടുകയായിരുന്നു.

രണ്ട് മാസം മുൻപാണ് കാസർഗോട് തെക്കിൽ ചട്ടഞ്ചാൽ ഭാഗത്ത് ദേശീയപാതയിൽ വലിയ ഗർത്തം രൂപപ്പെട്ടത്. പാലത്തിനായി കുഴിയെടുത്തതിനു സമീപമാണ് ഗർത്തം കണ്ടത്. കരാർക്കമ്പനി തൊഴിലാളികൾ കോൺക്രീറ്റ് നിറച്ച് കുഴിമൂടുകയായിരുന്നു. ഇവിടെത്തന്നെ പലഭാഗത്തും റോഡിൽ ചെറിയ വിള്ളലുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts