Your Image Description Your Image Description

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹ്‌മദും ചേർന്ന് നിർമിച്ച ചിത്രമാണ് ‘മൂണ്‍ വാക്ക്’. എ.കെ. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്. 134ൽ പരം പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം ഒ.ടി.ടിയിലെത്തുകയാണ്.

തിയറ്ററിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചില്ല. റിലീസ് ചെയ്ത് ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. മേയ് 30ന് ആയിരുന്നു മൂൺവാക്ക് തിയറ്ററിൽ എത്തിയത്. ചിത്രം ജൂലൈ എട്ടിന് ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തി​ന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റര്‍-കിരണ്‍ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-സാബു മോഹന്‍, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts