Your Image Description Your Image Description

ദുബായിൽ പൊലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി 9,900 ദിർഹം (ഏകദേശം 2.2 ലക്ഷം രൂപ) തട്ടിയെടുത്ത കേസിൽ അഞ്ച് ഏഷ്യൻ വംശജർക്ക് ഒരു മാസം തടവും പിഴയും ശിക്ഷ വിധിച്ച് ദുബായ് കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.

തട്ടിയെടുത്ത 9,900 ദിർഹംപിഴയായും ഇവർ കെട്ടിവയ്ക്കണം.കഴിഞ്ഞ മാർച്ചിലാണ് തട്ടിപ്പിന് ആസ്പദമായ സംഭവം നടന്നത്. തട്ടിപ്പുസംഘത്തിലെ ഒരാൾ ഒരു അറബ് പൗരനെ ഫോണിൽ വിളിച്ച് താനൊരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. യുഎഇ സെൻട്രൽ ബാങ്കിൽ അക്കൗണ്ട് വിവരങ്ങൾ ഉടൻ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് ഇരയെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച ഇര തന്റെ ബാങ്ക് വിവരങ്ങൾ നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts