Your Image Description Your Image Description

വ്യാജ വിഡിയോ കോളില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). പൊലീസ് ഉദ്യോഗസ്ഥരെയും ഗവണ്‍മെന്റ് ജീവനക്കാരെയും അനുകരിച്ചാണ് പലരും വിഡിയോ കോളിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി തട്ടിപ്പിന് ശ്രമിക്കുന്നത്.വ്യാജ ഉപയോക്തൃനാമങ്ങള്‍, വ്യാജ ഇമെയില്‍ വിലാസങ്ങള്‍, ഔദ്യോഗിക യൂണിഫോമുകളുടെയോ ഐഡി കാര്‍ഡുകളുടെയോ മാറ്റം വരുത്തിയ ചിത്രങ്ങള്‍ എന്നിവ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നു. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ അഭ്യര്‍ഥിച്ചോ ഇല്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് ഇരകളെ ഭീഷണിപ്പെടുത്തിയോയാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്.

വിളിക്കുന്നയാളുടെ ഐഡന്റിറ്റി, ഔദ്യോഗിക ചാനലുകള്‍ വഴി പരിശോധിച്ചുറപ്പിക്കാത്ത പക്ഷം, വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ പങ്കിടരുതെന്നും റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts