Your Image Description Your Image Description

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2025-26 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (ഫ്രഷ്/റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി ക്ഷണിച്ചു. അപേക്ഷകർ കേരളാ സ്റ്റേറ്റ് ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 2025-ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിനു ഒന്നാം വർഷം ചേർന്നവരും ആയിരിക്കണം.

കറസ്പോണ്ടൻസ് കോഴ്സ് വിദൂര വിദ്യാഭ്യാസം, ഡിപ്ലോമ കോഴ്സ് എന്നിവയ്ക്ക് ചേർന്നവർക്കു ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല. പ്രായം 18-25. അപേക്ഷകർ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ www.scholarship.gov.in വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31. വിശദ വിവരങ്ങൾക്ക് : www.collegiateedu.kerala.gov.in, www.dceshcolarship.kerala.gov.in. ഫോൺ: 9447096580, ഇ മെയിൽ: centralsectorscholarship@gmail.com.

Leave a Reply

Your email address will not be published. Required fields are marked *

Related Posts