Your Image Description Your Image Description

ഖ​ത്ത​റി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ 3.7 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി ദേ​ശീ​യ ആ​സൂ​ത്ര​ണ കൗ​ൺ​സി​ൽ (എ​ൻ.​പി.​സി) 2025 ആ​ദ്യ പാ​ദ​ത്തി​ലെ ജി.​ഡി.​പി നി​ര​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു. 2025 ആ​ദ്യ പാ​ദ​ത്തി​ൽ ജി.​ഡി.​പി 181.5 ബി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ലി​ലേ​ക്കാ​ണ് ഉ​യ​ർ​ന്ന​ത്. 2024 ആ​ദ്യ പാ​ദ​ത്തി​ൽ ഇ​ത് 175 ബി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ൽ ആ​യി​രു​ന്നു.

മൂ​ന്നാം ദേ​ശീ​യ വി​ക​സ​ന ന​യ​ത്തി​നും ദേ​ശീ​യ വി​ഷ​ൻ -2030നും ​അ​നു​സൃ​ത​മാ​യി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​യും പു​രോ​ഗ​തി​യും കൈ​വ​രി​ക്കു​ന്ന​താ​യി ഈ ​ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​ന് ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് സെ​ന്റ​ർ ജി.​ഡി.​പി ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള പു​തി​യ മാ​തൃ​ക സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts