Your Image Description Your Image Description

ഐ.എസ്.ആർ.ഒ കേ​ന്ദ്രീകൃത റിക്രൂട്ട്മെന്റ് ബോർഡ് സിവിൽ, ഇലക്ട്രിക്കൽ, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ആർക്കിടെക്ചർ ബ്രാഞ്ചുകളിൽ സയന്റിസ്റ്റ്/എൻജിനീയർ (ഗ്രേഡ് എസ്.സി), തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

39 ഒഴിവുകളുണ്ട്. (സിവിൽ-18, ഇലക്ട്രിക്കൽ-10, ആർ.ആൻഡ് എ.സി-9, ആർക്കിടെക്ചർ-1, സിവിൽ-ഓ​ട്ടോണമസ് ഗ്രേഡ്-1). സിവിൽ, ആർ ആൻഡ് എ.സി ബ്രാഞ്ചുകളിൽ ഓരോ ഒഴിവ് ഭിന്നശേഷിക്കാർക്ക് സംവരണമാക്കിയിട്ടുണ്ട്. ഗ്രൂപ് എ വിഭാഗത്തിൽ​​പെടുന്ന ഗസറ്റഡ് തസ്തികയാണിത്.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ മൊത്തം 65 ശതമാനം മാ​ർക്കിൽ 6.84 /10 സി.ജി.പി.എയിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദമുണ്ടായിരിക്കണം.

സയന്റിസ്റ്റ്/ എൻജിനീയർ ആർ ആൻഡ് എ.സി തസ്തികകൾ മെക്കാനിക്കൽ എൻജിനീയറിങ് വിത്ത് എയർകണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷൻ/അനുബന്ധ വിഷയങ്ങളിൽ ബി.എ/ബി.ടെക് ബിരുദമുള്ളവർക്കാണ് അവസരം.

പ്രായപരിധി 14.07.2025ൽ 28 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങൾ www.isro.gov.in ൽ ലഭിക്കും. അപേക്ഷ ഫീസ് 750 രൂപ. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനിൽ ജൂലൈ 14 നകം അപേക്ഷിക്കേണ്ടതാണ്.

തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദ്രാബാദ് അടക്കമുള്ള കേന്ദ്രങ്ങളിൽ നടത്തുന്ന സെലക്ഷൻ ടെസ്റ്റിൽ യോഗ്യതയുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നടത്തിയാണ് ​​തെരഞ്ഞെടുക്കുക. 56,100 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. ഡി.എ, എച്ച്.ആർ.എ, പെൻഷൻ അടങ്ങുന്ന ആനുകൂല്യങ്ങളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *