Your Image Description Your Image Description

ഒമാനിലെ തൊഴിലാളികളുടെ എണ്ണം 1.81 ദശലക്ഷത്തോടടുത്തു. പ്രവാസി തൊഴിലാളികളുടെ പട്ടികയിൽ ബംഗ്ലാദേശ് സ്വദേശികളാണ് മുന്നിൽ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) യുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025 ലെ ആദ്യ പാദത്തിൽ ഒമാനിലെ തൊഴിൽ വിപണിയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 18,08,451 ആയി. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം തൊഴിൽ ശക്തിയിൽ നേരിയ 0.2 ശതമാനം വർധനവ് കാണിക്കുന്നുണ്ട്.

തൊഴിൽ സൃഷ്ടിക്കുന്നതിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) പ്രധാന പങ്ക് വഹിച്ചു. അഞ്ചിൽ താഴെ തൊഴിലാളികളെ ജോലിക്കെടുക്കുന്ന സൂക്ഷ്മ സംരംഭങ്ങളിൽ 6,77,860 തൊഴിലാളികൾ അഥവാ 37.5 ശതമാനം പേരാണുള്ളത്. ചെറുകിട സംരംഭങ്ങളിൽ 29.7 ശതമാനം (537,079 തൊഴിലാളികൾ) പേരും വലിയ സംരംഭങ്ങളിൽ 24.3 ശതമാനം (438,212 തൊഴിലാളികൾ) പേരും ഇടത്തരം ബിസിനസുകൾ 8.5 ശതമാനം (153,094 തൊഴിലാളികൾ) പേരും ജോലി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *