Your Image Description Your Image Description

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനങ്ങളുടെ അറ്റകുറ്റപ്പണി തുടരുന്നതിനാൽ ജൂലൈ 15 വരെ സർവീസുകൾ തടസ്സപ്പെടാനിടയുണ്ടെന്ന് എയർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ നിപുൻ അഗർവാൾ അറിയിച്ചു. ഇതേ തുടർന്ന് വിവിധ സെക്ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചു.

അറ്റകുറ്റപ്പണി പൂർത്തിയാകുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കും. അസൗകര്യം ഒഴിവാക്കാൻ യാത്രക്കാർക്ക് അധിക തുക നൽകാതെ മറ്റു വിമാനങ്ങളിൽ റീബുക്കിങ് ചെയ്യാം. പിഴയില്ലാതെ മറ്റൊരു ദിവസത്തേക്കു ബുക്ക് ചെയ്യാം. ടിക്കറ്റ് തുക പൂർണമായും തിരിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *