Your Image Description Your Image Description

വേനൽക്കാല അവധിക്കാലത്ത് റസിഡൻഷ്യൽ മേഖലകളിൽ വാഹനമോടിക്കുന്നവർ ശബ്ദമലിനീകരണമുണ്ടാക്കുന്നതിനെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നൽകി. ഹോൺ മുഴക്കൽ, ഉച്ചത്തിലുള്ള സംഗീതം, ശബ്ദം കൂട്ടുന്നതിനായി വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയെല്ലാം വേനലവധി സമയത്ത് ഗണ്യമായി വർധിക്കുന്നതായി പൊലീസിന് താമസക്കാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്.

ഇത്തരം പ്രവൃത്തികൾ രാത്രിയിൽ കുട്ടികളുടെ ഉറക്കം കെടുത്തുന്നുവെന്നും രോഗികളെയും പ്രായമായവരെയും ബുദ്ധിമുട്ടിക്കുന്നുവെന്നും ദൈനംദിന ജീവിതം സമ്മർദ്ദത്തിലാക്കുന്നുവെന്നും കുടുംബങ്ങൾ പരാതിപ്പെടുന്നു. റോഡുകളിൽ ഉച്ചത്തിലുള്ള സംഗീതവും പെട്ടെന്നുള്ള ഹോൺ മുഴക്കലും ഡ്രൈവർമാർക്കിടയിൽ പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവരും അക്രമാസക്തമായ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *