Your Image Description Your Image Description

സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കഫേകളിലും നിന്ന് തങ്ങൾ കഴിക്കുന്ന ഭക്ഷണ വസ്തുക്കളിലെ ചേരുവകൾ എന്താണെന്ന് ഉപഭോക്താക്കൾക്ക് അറിയാനുള്ള അവസരമൊരുക്കി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ജൂലൈ മുതൽ റസ്റ്റോറന്റുകളിലും കഫേകളിലും പുതിയ ഭക്ഷ്യനിയമം നടപ്പാകും. ഭക്ഷണങ്ങളിൽ ചേർക്കുന്ന പദാർത്ഥങ്ങളുടെ അളവും മറ്റ് വിവരങ്ങളും ഉപഭോക്താവിന് മനസിലാക്കാൻ കഴിയും വിധം പ്രദർശിപ്പിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.

ഭക്ഷ്യ സുതാര്യത വർധിപ്പിക്കണം എന്നതാണ് ഒരു നിയമം. ഭക്ഷണം കഴിക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് തങ്ങൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്റെ മുഴുവൻ വിവരങ്ങളും മനസിലാക്കാൻ കഴിയണം. അതുവഴി ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾ പ്രാപ്തരാകുന്നു.

ഭക്ഷണത്തിലെ ഉപ്പിന്റെ അളവ്, പാനീയങ്ങളിലെ കഫീൻ അളവ്, കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയാൻ ആവശ്യമായ സമയം എന്നിവ നിർബന്ധമായും രേഖപ്പെടുത്തി പ്രദർശിപ്പിക്കണം. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ആളുകൾക്ക് അവസരം ലഭിക്കുക, സന്തുലിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കഴിക്കുന്ന ഉപ്പിെൻറയും കഫീെൻറയും അളവ് നിർണയിക്കാനും ആരോഗ്യ ശിപാർശകളുമായി താരതമ്യം ചെയ്യാനും സഹായിക്കുക എന്നിവയാണ് അതോറിറ്റി ഈ നിയമ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *