Your Image Description Your Image Description

അ​ബ്ദ​ലി അ​തി​ർ​ത്തി​യി​ലൂ​ടെ വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത മ​രു​ന്നു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം കു​വൈ​ത്ത് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു.

ഒ​രു ഷി​പ്പ്‌​മെ​ന്റി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത വി​വി​ധ മ​രു​ന്നു​ക​ൾ നി​റ​ച്ച 1,837 ചെ​റി​യ പെ​ട്ടി​ക​ൾ അ​ട​ങ്ങി​യ ആ​റ് വ​ലി​യ പെ​ട്ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. ക​യ​റ്റു​മ​തി​ക്ക് ശ​രി​യാ​യ രേ​ഖ​ക​ളും നി​യ​ന്ത്ര​ണ അ​ധി​കാ​രി​ക​ളു​ടെ അം​ഗീ​കാ​ര​വും ഇ​ല്ലാ​യി​രു​ന്നു.

ക​ണ്ടു​കെ​ട്ടി​യ എ​ല്ലാ വ​സ്തു​ക്ക​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി. മ​രു​ന്നു​ക​ളു​ടെ സ്വ​ഭാ​വ​വും ഉ​റ​വി​ട​വും നി​ർ​ണ​യി​ക്കു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടോ എ​ന്ന് വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *