Your Image Description Your Image Description

ഖ​രീ​ഫ് സീ​സ​ൺ ആ​രം​ഭി​ക്കാ​നി​രി​ക്കെ സ​ലാ​ല​യി​ലേ​ക്ക് ജൂ​ലൈ 15 മു​ത​ൽ സു​ഹാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് സ​ലാം എ​യ​ർ പ്ര​തി​ദി​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. വ​ട​ക്ക​ൻ ബാ​ത്തി​ന മേ​ഖ​ല​യി​ലെ ഖ​രീ​ഫ് സ​ന്ദ​ർ​ശ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും പു​തി​യ സ​ലാ​ല സ​ർ​വി​സ്. ഖാ​ബൂ​റ, സ​ഹം, സു​ഹാ​ർ, ഫ​ല​ജ്, ബു​റൈ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഖ​രീ​ഫ് സീ​സ​ൺ ടൈ​മി​ൽ നി​ര​വ​ധി പേ​ർ സ​ലാ​ല​യി​ലേ​ക്ക് എ​ത്തും. അ​വ​ർ​ക്ക് മ​സ്‌​ക​ത്ത്‌ എ​യ​ർ​പോ​ർ​ട്ട് വ​രെ യാ​ത്ര ചെ​യ്യാ​തെ സു​ഹാ​റി​ൽ​നി​ന്ന് സ​ലാ​ല​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാം.

മു​പ്പ​ത് റി​യാ​ലി​ൽ താ​ഴെയാണ് ഒ​രു​വ​ശ​​ത്തേ​ക്കു​ള്ള യാ​ത്ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ജൂ​ൺ 21 ന് ​ആ​രം​ഭി​ച്ച് സെ​പ്റ്റം​ബ​ർ 20 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് ​ദോ​ഫാ​ർ ഖ​രീ​ഫ് സീ​സ​ൺ. ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ് സീ​സ​ണി​ൽ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ പ​രി​പാ​ടി​ക​ളും ന​വീ​ക​രി​ച്ച സൗ​ക​ര്യ​ങ്ങ​ളും ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത്തീ​ൻ സ്‌​ക്വ​യ​ർ, അ​ൽ സാ​ദ ഏ​രി​യ, ഔ​ഖാ​ദ് പാ​ർ​ക്ക്, ഇ​ത്തീ​ൻ പ്ലെ​യി​ൻ, സ​ലാ​ല പ​ബ്ലി​ക് പാ​ർ​ക്ക് എ​ന്നി​ങ്ങ​നെ അ​ഞ്ച് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ദേ​ശ​ത്തി​ന്റെ പ്ര​കൃ​തി​ദ​ത്ത​വും സാം​സ്കാ​രി​ക​വു​മാ​യ വൈ​വി​ധ്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ ഓ​രോ സൈ​റ്റി​ലും ഉ​ണ്ടാ​യി​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *