Your Image Description Your Image Description

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം കത്തിയമർന്ന എഐ 171 വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് എഫ്ഡിആര്‍ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടര്‍അന്വേഷണങ്ങളില്‍ നിര്‍ണായകമാണ് എഫ്ഡിആറിന്റെ കണ്ടെത്തല്‍.വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ എഫ്ഡിആറിലാണ് ശേഖരിച്ചുവെച്ചിട്ടുള്ളത്. അതിനാല്‍ എഫ്ഡിആര്‍ പരിശോധിക്കുന്നതിലൂടെ നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നേക്കും.

അതേസമയം വിമാനാപകട സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ സാമ്പിൾ പരിശോധന അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ  1000 ത്തിലധികം ഡിഎൻഎ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *