Your Image Description Your Image Description

അഹമ്മദാബാദ്: അഹമ്മാദാബാദ് വിമാനാപകടത്തിന്‍റെ പശ്ചാത്താലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. ഗാന്ധിനഗറിലാണ് യോഗം. വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവര്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ (ഡി.വി.ആർ) കണ്ടെടുത്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഡി.വി.ആർ കണ്ടെടുത്തത്. (ഡി.വി.ആർ) ഫോറൻസിക് സംഘത്തിന് കൈമാറുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *