Your Image Description Your Image Description

യു.എസുമായുള്ള ആറാംഘട്ട ആണവ ചർച്ചകളിൽ നിന്ന് പിന്മാറി ഇറാൻ.ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ തീരുമാനം. അമേരിക്കയുമായുള്ള ആണവ ചർച്ച ഞായറാഴ്ച മസ്‌കത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച അമേരിക്കയുമായുള്ള ചർച്ചകളിൽ നിന്ന് ഔദ്യോഗികമായി തെഹ്‌റാൻ പിന്മാറുമെന്ന് ഇറാനുമായി ബന്ധമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. പരമാധികാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം അപകടകരവും വീണ്ടുവിചാരമില്ലാത്തതുമായ നീക്കമാണെന്നും ഇത് നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *