Your Image Description Your Image Description

ബാങ്കോക്ക്: എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി തിരിച്ചിറക്കി. ബോംബ് ഭീഷണിയെത്തുടര്‍ന്നാണ് നടപടി. ഫുകെടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

എഐ 379 വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി തായ്‌ലന്‍ഡ് വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.പ്രാദേശികസമയം രാവിലെ ഒന്‍പതരയോടുകൂടിയാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 156 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നതാണ് ലഭ്യമായ വിവരം.

Leave a Reply

Your email address will not be published. Required fields are marked *