Your Image Description Your Image Description

തിരുവനന്തപുരം: കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന നിലയിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ എത്തി. കൃത്യമായി മറുപടി നൽകാതിരുന്ന 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി. ഇതിൽ വനിതാ ജീവനക്കാരും ഉൾപ്പെടും.

പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമായി സജ്ജീകരിച്ചിട്ടുള്ള കെ എസ് ആർ ടിസി കൺട്രോൾ റൂമിലേക്ക് വരുന്ന യാത്രക്കാരുടെ ഫോൺകോളുകൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു.

കൺട്രോൾ റൂമിൽ പലരും ജോലി ചെയ്യാതെ ഇരിക്കുന്നുവെന്നാണ് നേരത്തെ മന്ത്രി ഉയർത്തിയ വിമർശനം. മന്ത്രിയുടെ കോളിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ അന്വേഷണം നടത്തി സ്ഥലം മാറ്റാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related Posts