Your Image Description Your Image Description

കു​വൈ​ത്ത് സി​റ്റി: സ​മ​ർ​പ്പി​ത സേ​വ​ന​ദൗ​ത്യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ‘സാ​ന്ത്വ​നം കു​വൈ​ത്തി​ന്’ ഗ​ർ​ഷോം പു​ര​സ്കാ​രം. മി​ക​ച്ച സാ​മൂ​ഹിക സേ​വ​ന സം​ഘ​ട​ന എ​ന്ന​നി​ല​യി​ലാ​ണ് സാ​ന്ത്വ​നം കു​വൈ​ത്തി​ന് പ്ര​വാ​സ ലോ​ക​ത്തെ പ്ര​ശ​സ്ത​മാ​യ ഗ​ർ​ഷോം പു​ര​സ്കാ​രം തേ​ടി​യെ​ത്തി​യ​ത്. ബ​ഹ്‌​റൈ​നി​ലെ മ​നാ​മ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ ജ്യോ​തി​ദാ​സ്‌, സെ​ക്ര​ട്ട​റി ജി​തി​ൻ, റി​ഷി ജേ​ക്ക​ബ്, ര​മേ​ശ്‌, സ​ന്തോ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​ർ​ഷോം ഫൗ​ണ്ടേ​ഷ​ന്റെ 18ാമ​ത്‌ ഗ​ർ​ഷോം പു​ര​സ്കാ​ര​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ്ര​വാ​സ ലോ​ക​ത്തെ ശ്ര​ദ്ധേ​യ വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കു​മാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. വി​ഭി​ന്ന മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​വാ​സി കേ​ര​ളീ​യ​രെ ആ​ദ​രി​ക്കു​ന്ന​താ​ണ് ഗ​ർ​ഷോം പു​ര​സ്കാ​രം.

23 വ​ർ​ഷ​മാ​യി തു​ട​രു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി പു​ര​സ്കാ​ര​ത്തെ കാ​ണു​ന്ന​താ​യി സാ​ന്ത്വ​നം ഭാ​ര​വാ​ഹ​ക​ൾ പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​യ വ​ള​ന്റി​യേ​ഴ്സ്, അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം അ​വ​കാ​ശ​പ്പെ​ട്ട​താ​ണു പു​ര​സ്കാ​ര​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​വ​രു​ടെ പ്രാ​ർ​ഥ​ന​ക​ളും പു​ഞ്ചി​രി​ക​ളു​മാ​ണ് എ​പ്പോ​ഴും ത​ങ്ങ​ളെ ന​യി​ക്കു​ന്ന​തെ​ന്നും സാ​ന്ത്വ​നം പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

പ്ര​തി​മാ​സം പ​ത്തു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ങ്ങ​ളാ​ണു സാ​ന്ത്വ​നം കു​വൈ​ത്ത് ന​ൽ​കി വ​രു​ന്ന​ത്‌. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌‌ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, പാ​ലി​യേ​റ്റി​വ്‌, മ​റ്റ്‌ ആ​തു​ര​സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്കു സ്ഥി​രം സാ​മ്പ​ത്തി​ക സ​ഹാ​യം എ​ന്നി​വ​യും ന​ൽ​കി​വ​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *