Your Image Description Your Image Description

ഗൂഡല്ലൂര്‍: നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകൻ മരിച്ചു. നെല്ലിയാളം നഗരസഭയിലെ ചന്തക്കുന്നിലെ ജായി (58) നെയാണ് കാട്ടാന ആക്രമിച്ച് കൊന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ബിദര്‍ക്കാട് വെച്ചാണ് അപകടം ഉണ്ടായത്.

ബിദര്‍ക്കാട് ടൗണില്‍ ചന്തക്കുന്നിലെ വീട്ടിലേയ്ക്ക് സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെ കുറ്റിക്കാട്ടില്‍ നിന്നും റോഡിലിറങ്ങിയ കാട്ടാന ജോയിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച ജോയിയുടെ മൃതദേഹം വനപാലകരിടപെട്ട് പന്തല്ലൂര്‍ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി.ജോയിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ കാട്ടാനയെത്തുരത്തുകയും വനപാലകരെ വിവരമറിയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *