Your Image Description Your Image Description

പത്തനംതിട്ട: പത്തനംതിട്ടയിൽ എസ്‌പിയും പൊലീസ് അസോസിയേഷനും തമ്മിലെ തർക്കം കനത്തു. ഇതോടെ അഞ്ച് പൊലീസുകാരെ പത്തനംതിട്ടയിൽ നിന്നും സ്ഥലം മാറ്റി. പോക്സോ കേസ് അട്ടിമറി, കോയിപ്രം കസ്റ്റഡി മർദ്ദന കേസ് എന്നിവയിലെ പാളിച്ചകൾ മാധ്യമങ്ങൾക്ക് ചോർന്നതാണ് കാരണം. പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

അഡീഷണൽ എസ്‌പി ഓഫീസിൽ ജോലി ചെയ്തിരുന്ന പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെയാണ് എ.ആർ. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. കസ്റ്റഡി മർദ്ദന കേസിലെ ഫയലുമായി മന്ത്രി വി.എൻ വാസവനെ അഡീഷണൽ എസ്‌പി കണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതെല്ലാം നടപടിക്ക് കാരണമായെന്നാണ് സൂചന. സിപിഎമ്മിൽ പത്തനംതിട്ട ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് വി.എൻ വാസവൻ.

Leave a Reply

Your email address will not be published. Required fields are marked *