Your Image Description Your Image Description

പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ് തുടരും. മോഹൽലാൽ നായകനായ ചിത്രം സംവിധാനം ചെയ്തത് തരുൺ മൂർത്തിയാണ്. ബോക്സോഫീസിലെ ഹിറ്റ് റണ്ണിനു ശേഷം മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാറിനും, മോഹൻലാലിന്റെ ബെൻസ് എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകപക്ഷത്തു നിന്നും ലഭിക്കുന്നത്. എന്നാൽ തുടരും സിനിമയിലെ ഏറ്റവും കോംപ്ലക്‌സ് ആയ കഥാപാത്രം ഇവർ രണ്ടുമല്ലെന്നാണ് സിനിമയുടെ സംവിധായകനായ തരുൺ മൂർത്തി പറയുന്നത്.

സിനിമയിലെ ഏറ്റവും കോംപ്ലക്‌സ് ആയ കഥാപാത്രം ബിനു പപ്പു അവതരിപ്പിച്ച എസ് ഐ ബെന്നി എന്ന കഥാപാത്രമാണെന്നാണ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തരുൺ മൂർത്തി പറയുന്നത്. ‘വെറുമൊരു വില്ലനല്ല ബിനു പപ്പു അവതരിപ്പിച്ച എസ് ഐ ബെന്നി. ശരികളൊക്കെ അയാൾക്ക് അറിയാം. താൻ തെറ്റാണ് ചെയ്യുന്നതെന്ന ബോധ്യവും അയാൾക്കുണ്ട്. പക്ഷേ അയാള്‍ക്ക് തെറ്റ് ചെയ്‌തേ പറ്റൂ, തരുൺ മൂർത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *