Your Image Description Your Image Description

കാഞ്ഞങ്ങാട് തട്ടുകടക്ക് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് 0.670 ​ഗ്രാം എംഡിഎംഎ പിടികൂടി. ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഓട്ടോയും മയക്കുമരുന്നും കസ്റ്റഡിയിലെടുത്തു.കല്ലൂരാവി കുഞ്ഞിപ്പുരയിലെ കെ ജംഷീറിനെ(30)യാണ് ബേക്കൽ എസ്‌ ഐ സവ്യ സാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിദിവസം രാത്രിയാണ് രഹസ്യവിവരത്തെ തുടർന്ന് എത്തിയ പൊലീസ് സംഘം ചേറ്റുകുണ്ടിലെ തട്ടുകടക്ക് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ പരിശോധിച്ച്. 0.670ഗ്രാം എംഡി എംഎ കണ്ടെടുത്തത്. പ്രൊബേഷണൽ എസ്ഐമാരായ എം എൻ മനു കൃഷ്ണൻ, അഖിൽ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്‌ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *