Your Image Description Your Image Description

കൊല്ലം: നടൻ മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു. 93 വയസ്സായിരുന്നു. മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ മൂത്ത സഹോദരനായ ഇദ്ദേഹം ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറായിരുന്നു. ശനിയാഴ്ച പുലർച്ചെ അമൃതപുരിയിൽ ആയിരുന്നു അന്ത്യം.

മോഹന്‍ലാല്‍ എന്ന പേരും പ്യാരി ലാല്‍ എന്ന ജ്യേഷ്ഠന്റെ പേരും അമ്മാവന്‍ തിരഞ്ഞെടുത്തതാണെന്ന് മോഹന്‍ലാല്‍ നാളുകള്‍ക്ക് മുന്‍പ് മാതൃഭൂമി ഓണപ്പതിപ്പിലെ ആത്മകഥാ പംക്തിയില്‍ പറഞ്ഞിരുന്നു. മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവർത്തകനുമായിരുന്നു ഗോപിനാഥൻ നായർ.

സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തിൽ നടക്കും. ഭാര്യ: രാധാഭായി, മകൾ: ഗായത്രി, മരുമകൻ: രാജേഷ്. ചെറുമകൾ: ദേവിക

Leave a Reply

Your email address will not be published. Required fields are marked *