Your Image Description Your Image Description

ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ശതകോടീശ്വരനുമായ എലോൺ മസ്‌ക് രാജിവച്ചതിന് പിന്നാലെ സുഹൃത്ത് ജാറെഡ് ഐസക്മാനെ നാസ മേധാവിയാക്കാനുള്ള ശുപാർശ വൈറ്റ് ഹൗസ് പിൻവലിച്ചു. ഇതോടെ നാസ അഡ്മിനിസ്ട്രേറ്ററായി ജാറെഡ് ഐസക്മാൻ വരില്ലെന്ന് ഉറപ്പായി.
അതേസമയം തീരുമാനം പിൻവലിക്കാനുള്ള കാരണമൊന്നും ട്രംപും വൈറ്റ് ഹൗസും ഇതുവരെ വിശദീകരിച്ചിട്ടില്ല. പുതിയ വ്യക്തിയെ ഈ സ്ഥാനത്തേക്ക് പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു. ട്രംപ് അഡ്മിനിസ്ട്രേഷനോട് രാഷ്ട്രീയ കൂറ് പോരെന്ന് വിലയിരുത്തിയാണ് ഐസക്മാനെ നാസ മേധാവിയാക്കാനുള്ള നീക്കത്തിൽ നിന്ന് വൈറ്റ് ഹൗസ് പിന്മാറിയത്.

പ്രസിഡന്റ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയത്തോട് പൂർണായി ചേർന്ന് നിൽക്കുന്ന ആളാകണം നാസ തലവനെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. എന്നാൽ ഇലോൺ മസ്ക് സർക്കാർ പദവിയിൽ നിന്നിറങ്ങിയതിന് പിന്നാലെയാണ് ഐസക്മാനെയും പുതിയ പദവിയിൽ നിന്ന് വെട്ടിയത്. നേരത്തെ ഇക്കാര്യത്തിൽ തീരുമാനമെടുത്ത് സെനറ്റ് ഈ ആഴ്ച ഐസക്മാന്റെ നിയമനം അംഗീകരിക്കാനിരിക്കെയാണ് ശുപാർശ പിൻവലിക്കുന്നത്. ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം നടത്തിയ വ്യക്തി കൂടിയാണ് കോടീശ്വരനായ ജാറെഡ് ഐസക്മാൻ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts