Your Image Description Your Image Description

മൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുന്നു. ത്രെഡ്‌സ് വഴി പങ്കിട്ട ഒരു പോസ്റ്റില്‍ ഫോട്ടോ അപ്‌ലോഡുകള്‍ക്കായി ഒരു പുതിയ 3:4 ആസ്പെക്ട് റേഷ്യോ വരുന്നതായി ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി പ്രഖ്യാപിച്ചു. വെര്‍ട്ടിക്കല്‍ ആയി ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇത്രയും കാലമായി ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ 1:1 ആസ്പെക്ട് റേഷ്യോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിച്ചിരുന്നത്.

സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ അതേപടി ഇന്‍സ്റ്റയില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതി ഉയർന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഓപ്ഷന്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാകും.’ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ 3:4 ആസ്പെക്ട് റേഷ്യോയിലുള്ള ഫോട്ടോകളെ പിന്തുണയ്ക്കുന്നു. മിക്കവാറും എല്ലാ ഫോണ്‍ ക്യാമറകളും ഉപയോഗിക്കുന്ന ഫോര്‍മാറ്റ് ആണിത്. ഇനി മുതല്‍, നിങ്ങള്‍ ഒരു 3:4 ചിത്രം അപ്‌ലോഡ് ചെയ്താല്‍, നിങ്ങള്‍ അത് എടുത്ത അതേ രീതിയില്‍ തന്നെ അത് ഇപ്പോള്‍ ദൃശ്യമാകും,’- മോസേരി പറഞ്ഞു.

സിംഗിള്‍-ഫോട്ടോ പോസ്റ്റുകള്‍ക്കും മള്‍ട്ടി-ഫോട്ടോ പോസ്റ്റുകള്‍ക്കും പുതിയ 3:4 ആസ്പെക്ട് റേഷ്യോ ബാധകമാകും. പ്ലാറ്റ്‌ഫോമിനെ കൂടുതല്‍ ലംബമായ ഉള്ളടക്ക സൗഹൃദമാക്കാനുള്ള ഇന്‍സ്റ്റഗ്രാമിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനം. ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനുകളുടെ അളവുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ലേഔട്ടുകള്‍ കൂടുതല്‍ ലംബമാക്കി സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts