Your Image Description Your Image Description

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങിലേക്ക് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ക്ഷണം കിട്ടിയില്ല. പ്രതിഷ്ഠാദിനമായ 22-ന് മറ്റുപരിപാടികൾ ഒഴിവാക്കണമെന്നഭ്യർഥിച്ചുള്ള കത്ത് കുറച്ചുദിവസം മുമ്പ് കിട്ടിയിരുന്നതായി എ.എ.പി. വൃത്തങ്ങൾ പറഞ്ഞു.

ഔദ്യോഗിക ക്ഷണം പിന്നാലെ തരുമെന്നാണ് അതിൽ അറിയിച്ചിരുന്നതെങ്കിലും പിന്നീടൊന്നും ലഭിച്ചിട്ടില്ല. അതേസമയം, കെജ്‌രിവാളിന് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് വിശ്വഹിന്ദു പരിഷത്ത് വൃത്തങ്ങൾ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *