Your Image Description Your Image Description

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിനെ നായകനാക്കി സൂജീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒജി’.വലിയ പ്രതീക്ഷകളോടെയാണ് ഓരോ പവന്‍ കല്യാണ്‍ സിനിമകളും ആരാധകര്‍ വരവേല്‍ക്കുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 25 ന് തിയേറ്ററിലെത്തും. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.

ഒജിയില്‍ ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി നെഗറ്റീവ് റോളില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയങ്ക മോഹന്‍ ആണ് സിനിമയിലെ നായിക. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആക്ഷന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന സിനിമയില്‍ പ്രകാശ് രാജും, അര്‍ജുന്‍ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഡി വി വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. ഹരീഷ് പൈയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശ്വിന്‍ മണിയും. അതേസമയം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ചിത്രമായ ഹര ഹര വീര മല്ലു ആണ് ഇനി പുറത്തിറങ്ങാനുള്ള പവന്‍ കല്യാണ്‍ ചിത്രം. ജൂണ്‍ 16ന് ചിത്രം പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *