Your Image Description Your Image Description

പോർഷെ പെട്രോൾ ഇന്ധനമായി പ്രവർത്തിക്കുന്ന 718 ബോക്‌സ്‌സ്റ്ററും കേയ്‍മാനും പ്രൊഡക്ഷൻ നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇപ്പോൾ 718 ബോക്‌സ്‌സ്റ്ററും കേമാനും ഒക്ടോബറിൽ ഉൽപ്പാദനം നിർത്തുമെന്ന് കമ്പനി വ്യക്തമാക്കി. മുമ്പ്, പോർഷെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് 718 ബോക്‌സ്‌സ്റ്ററിനെയും കേമനെയും ഡീലിസ്റ്റ് ചെയ്യുകയും ബുക്കിംഗുകൾ സ്വീകരിക്കുന്നത് നിർത്തുകയും ചെയ്തിരുന്നു.

സൈബർ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2024 ൽ പോർഷെ 718 ബോക്‌സ്‌സ്റ്ററും കേമനും യൂറോപ്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. എങ്കിലും, ബോക്‌സ്‌സ്റ്റർ ആർഎസ് സ്‌പൈഡറും കേമാൻ ജിടി4 ആർഎസും ലിമിറ്റഡ് എഡിഷൻ സ്‌പോർട്‌സ് കാറുകളായിരുന്നതിനാൽ യൂറോപ്യൻ വിപണിയിൽ തുടരുന്നു. കൂടാതെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

അതേസമയം 718 ഡ്യുവോ നിർത്തലാക്കിയതിന് ശേഷമുള്ള വിടവ് പോർഷെ പെട്ടെന്ന് നികത്തില്ല എന്നാണ് റിപ്പോർട്ട്. കാരണം അതിന്റെ ഇലക്ട്രിക്ക് പതിപ്പിന്റെ ആസൂത്രണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഏകദേശം ഒരു വർഷത്തിനുശേഷം അത് വെളിപ്പെടുത്തും. പോർഷെയുടെ സുഫെൻഹൗസൻ പ്ലാന്റിലെ ഐസിഇ മോഡലുകളുടെ അതേ ഉൽ‌പാദന നിരയിലാണ് ബോക്‌സറ്ററിന്റെയും കേമാനിന്റെയും വൈദ്യുതീകരിച്ച പതിപ്പുകൾ നിർമ്മിക്കുക എന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *