Your Image Description Your Image Description

2025-2026 വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ ബസ് കൺസെഷനുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗം ജില്ലാ കളക്ടറേറ്റിലെ എക്സിക്യൂട്ടീവ് ഹാളിൽ ചേർന്നു. 

ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് നല്ല രീതിയിൽ പെരുമാറേണ്ടണ്ടതാണെന്ന് ജില്ലാ  കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. വിദ്യാലയങ്ങൾ വേനൽ അവധിക്ക് ശേഷം തുറക്കുന്നതിന് മുൻപായി എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പോലീസ്, ആർ ടി ഒ ഉദ്യോഗസ്ഥർ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേരണമെന്നും കളക്ടർ നിർദ്ദേശിച്ചു.

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജയകുമാർ, പോലീസ് , ആർ ടി ഒ ഉദ്യോഗസ്ഥർ, ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *