Your Image Description Your Image Description

വേനൽച്ചൂടിൽ നിന്ന് ഡെലിവറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പകൽ സമയങ്ങളിൽ ഡെലിവറി റൈഡുകൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ ഡെലിവറി കമ്പനികളുടെ മോട്ടോർസൈക്കിളുകൾക്ക് സർവീസ് നടത്താൻ അനുവാദമുണ്ടാകില്ല. മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, ‘പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനം’ ആയി കണക്കാക്കി പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോർ സൈക്കിൾ ഓടിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യം നിലവിൽ പൊള്ളുന്ന വേനലിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് രേഖപ്പെടുത്തിയിരുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡെലിവറി റൈഡർമാരുടെ സുരക്ഷക്കായി ഈ പുതിയ നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *