Your Image Description Your Image Description

ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് മാന്യവും സുരക്ഷിതവുമായ ജോലിസാഹചര്യം ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി. എന്നാൽമാത്രമേ കഴിവുള്ളവരെ ജുഡീഷ്യൽ ഉദ്യോഗത്തിലേക്ക് ആകർഷിക്കാനാവൂയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ഹൈക്കോടതികളിൽ രണ്ട് ജഡ്ജിമാരടങ്ങുന്ന കമ്മിറ്റിയുണ്ടാക്കാൻ ഉത്തരവിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതിയുട നിരീക്ഷണം. നിയമവാഴ്ചയിൽ സാധാരണക്കാർക്ക് വിശ്വാസം ഉറപ്പാക്കാനും ജഡ്ജിമാർക്ക് സാമ്പത്തികമാന്യതയോടെയുള്ള ജീവിതം ഉറപ്പാക്കുന്നത് ഗുണകരമാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *